May 20, 2024

വെങ്ങപ്പള്ളി അക്കാദമിയിൽ നിന്നും ഏഴ് പേർ കൂടി ഹാഫിളായി

0
Img 20240325 083707z3htoso

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിയുടെ കീഴിലുള്ള സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഏഴു വിദ്യാർഥികൾ കൂടി പരിശുദ്ധ ഖുർആൻ ഹൃദ്യമാക്കി. മുഹമ്മദ് അജ്സൽ.കെ കോട്ടത്തറ, മുഹമ്മദ് സിദാൻ എം.കെ കോറോം, അൽത്താഫ് സി.ടി റിപ്പൺ, മുഹമ്മദ് അസ്ലഹ് പി കാലിക്കുനി, അമീൻ ഫർഹാൻ എ കുപ്പാടിത്തറ, മുഹമ്മദ് മുഫീദ് കെ.കെ പുള്ളാവൂർ, മുഹമ്മദ് അഫ്സൽ സി.ടി വലിയപാറ എന്നിവരാണ് പുതുതായി ഹിഫ്ള് പഠനം പൂർത്തിയാക്കിയത്. 2007ൽ ആരംഭിച്ച ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉൾപ്പെടെ നൂറിലധികം ഹാഫിളുകൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. മൂന്നു വർഷം കൊണ്ട് ഖുർആൻ മനപ്പാഠമാക്കുന്നതോടൊപ്പം എസ്.എസ്.എൽ.സി ഉൾപ്പെടെ ഭൗതിക പഠനത്തിന് സൗകര്യപ്പെടുന്നതാണ് സ്ഥാപനത്തിലെ സിലബസ്. ഹാഫിള് സഹൽ മൗലവിയാണ് പ്രിൻസിപ്പാൾ. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അക്കാദമിക്ക് കീഴിൽ സനാഇ പി.ജി ക്യാമ്പസ്, ജാമിഅ ജൂനിയർ കോളേജായ വാരാമ്പറ്റയിലെ സആദ ക്യാമ്പസ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികൾ നിലവിൽ പഠിച്ചു വരുന്നു. അടുത്ത അധ്യയന വർഷത്തേക്ക് വിവിധ കോഴ്സുകളിൽ അഡ്മിഷനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *