May 19, 2026

നിയന്ത്രണം വിട്ട പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

0
Img 20240326 202305
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുനിസിപ്പൽ ബസ് സ്റ്റാന്റിന് എതിർവശത്തെ റോഡിൽ വെച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട മഹീന്ദ്ര ബൊലേറോ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. മരത്തടികൾ കയറ്റിയ ശേഷം കയറ്റം കയറുകയായിരുന്ന പിക്കപ്പ് പിന്നോട്ട് നീരങ്ങി നീങ്ങി റോഡിന് താഴ്ഭാഗത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിൻ്റെ മതിൽ ഭാഗികമായി തകർന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *