June 10, 2026

ദുഖവെള്ളി; വയനാട് ചുരത്തിൽ കുരിശിന്റെ വഴി: ഒരുക്കങ്ങൾ പൂർണം

0
Img 20240327 132131dtblgxn
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: ദുഖവെള്ളിയാഴ്‌ച ആചരിക്കുന്നതിന്റെ ഭാഗമായി വയനാട് ചുരത്തിൽ നടത്തുന്ന കുരിശിന്റെ വഴിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. താമരശ്ശേരി അടിവാരം ഗദ്സെമെൻ ഗ്രോട്ടോയിൽ നിന്ന് ലക്കിടി മൗണ്ട് സീനായ് ദേവാലയത്തിലേക്കാണ് യാത്ര. രാവിലെ 7.30 മുതൽ ചടങ്ങുകൾ ആരംഭിക്കും.

 

ഉച്ചയോടെ ലക്കിടിയിൽ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരണം. തുടർന്ന് ഫാ. മാത്യു നായ്ക്കം പറമ്പിൽ വച നസന്ദേശം നൽകും. ശുശ്രൂഷയും ഉണ്ടാകും. വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും കമ്മിറ്റി ഭാരവാഹികളായ ഫാ. തോമസ് തുണ്ടത്തിൽ, ജനറൽ കൺവീനർ ജോസ് അഗസ്റ്റിൻ കീപ്പുറം പാലാ, വിൽസൺ തു ണ്ടത്തിൽ, രാജു കോഴിക്കോട്, ടിൻ്റു അബി കോഴിക്കോട് എന്നിവർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *