May 5, 2026

മോദി ഭരണത്തിൽ അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഉള്ള ക്വട്ടേഷൻ സംഘമാക്കി മാറ്റി: ആം ആദ്മി പാർട്ടി 

0
Img 20240407 164633
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആം ആദ്മി പാർട്ടി നാഷണൽ കമ്മിറ്റി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ഉപവാസ സമരത്തിൻ്റെ ഭാഗമായി വയനാട് ജില്ല കമ്മിറ്റി കൽപ്പറ്റയിൽ ഉപവാസ സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈ. പ്രസിഡൻ്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. ബിജെപി അധികാരത്തിൽ വന്നതിന് ശേഷം അന്വേഷണ ഏജൻസികളെ പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ഉള്ള ക്വട്ടേഷൻ സംഘമാക്കി മാറ്റി എന്ന് അദ്ദേഹം വിമർശിച്ചു. അതിൻ്റെ ഭാഗമായാണ് ആം ആദ്മി പാർട്ടി നേതാക്കളെ തുറുങ്കിൽ അടക്കുന്നതും അതിലൂടെ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്നതും.

രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ കൽപ്പറ്റയിൽ സംഘടിപ്പിച്ച ഉപവാസ സമരത്തിൽ കൽപ്പറ്റ മണ്ഡലം എം. എൽ. എ യും കോൺഗ്രസ് നേതാവുമായ ടി. സിദ്ദീഖ്, ഇ. ജെ ബാബു (സിപിഐ ജില്ലാ സെക്രട്ടറി), മനോഹരൻ, ഷിബു (സിപിഐ എം എൽ റെഡ്സ്റ്റാർ) സി.പി അശ്റഫ് (കേ.ഡി.പി) തുടങ്ങിയ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ സമര വേദിയിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. ഭരണഘടനയെ തകർക്കുന്ന, ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന,ജനാതിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് ശക്തികളെ അധികാര കേന്ദ്രങ്ങളിൽ നിന്നും താഴെ ഇറക്കാൻ പൊതുജനം ജാഗ്രതയോടെ വോട്ടവകാശം ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബിജെപി യുടെ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ, പി എം എൽ എ നിയമത്തെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുമ്പോൾ, ഡൽഹി മദ്യനയത്തിൻ്റെ യാഥാർഥ്യം, ഇലക്ടറൽ ബോണ്ട്, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഗഫൂർ കോട്ടത്തറ, അഡ്വ സുഗതൻ മാനന്തവാടി, ജേക്കബ് കുമ്പളേരി, എം.ഡീ തങ്കച്ചൻ ബത്തേരി,ബേബി തയ്യിൽ പുൽപ്പള്ളി എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ബാബു തചറോത്, മനു മത്തായി, ഇ. വി തോമസ്, അഗസ്റ്റിൻ റോയ് മേപ്പാടി, മുജീബ് റഹ്മാൻ അഞ്ചുകുന്ന് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *