യാത്രയയപ്പ് നൽകി
യവനാർകുളം: നാല് പതിറ്റാണ്ടുകാലം യവനാർകുളം അംഗൺവാടി അധ്യാപികയായി ജോലി ചെയ്ത് അധ്യാപനത്തിൽ നിന്നും വിരമിച്ച ഉഷ കാവുങ്കലിന് യവനാർകുളം സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. ജോണി മറ്റത്തിലാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തവിഞ്ഞാൽ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉഷ ടീച്ചറെ ആദരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ജോയിസി, ജയനാരായണൻ, മനോജ് കൊട്ടാരം, സിന്ധു സന്തോഷ്, ചന്ദ്രൻ കെ.വി, സിന്ധു, ഇ.ജെ ഫ്രാൻസിസ്, കുര്യൻ എ.എം, സഹിത, ഷാജി പി.ജോസ്, എൻ.ജെ സിന്ധു, ഷിജി, ഉഷ, ജോസ് കെ.എം എന്നിവർ സംസാരിച്ചു.





Leave a Reply