സ്പന്ദനോത്സവം 2024; ബ്രോഷർ പ്രകാശനം ചെയ്തു
മാനന്തവാടി: സാമൂഹ്യ സേവന – ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ സന്ദനം മാനന്തവാടിയുടെ ധനശേഖരണാർത്ഥം മെയ് 24ന് സെന്റ് പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖനടൻ സന്തോഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘സ്പന്ദനോൽസവം 2024’ ൻ്റ ബ്രോഷർ പ്രകാശനം നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി നിർവഹിച്ചു. സ്പന്ദനം പ്രസിഡന്റ് ഫാ. വർഗ്ഗീസ് മറ്റമന അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ, കൗൺസിൽ അംഗങ്ങളായ ലേഖാ രാജീവൻ, വി.ആർ. പ്രവീജ്, കെ. അബ്ദുൽ ആസിഫ്, വി.യു. ജോയി, ബാബു പുളിക്കൽ, സ്പന്ദനം സെക്രട്ടറി പി.കെ മാത്യു, ജസ്റ്റിൻ പനച്ചിയിൽ, പി.സി. ജോൺ, കെ.ജി. സുനിൽ, കെ.എം. ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply