April 29, 2026

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മ പുനരധിവാസത്തിലും വേണം-ഡോ.വി.വേണു

0
Dhuridaswasam-tourisam-megalayumayulla-yogathil-v-Venu-ias-samsarikunnu-1
By ന്യൂസ് വയനാട് ബ്യൂറോ

രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്്മയും സഹകരണവും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്ന് ജില്ലയുടെ പുനരധിവാസ ഏകോപന ചുമതലയുള്ള വനം വകുപ്പ് -പിന്നാക്ക വിഭാഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു   പറഞ്ഞു.  മഹാപ്രളയം ജില്ലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അക്ഷീണം പ്രവര്‍ത്തിച്ചവരാണ് വയനാട്ടിലെ പൊതുസമൂഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിനാണ് മഴക്കെടുതിയില്‍ കൂടുതല്‍ ദുരിതമുണ്ടായത്. കിടപ്പാടവും ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെട്ട മുഴുവന്‍ കുടുംബത്തിന്റെയും അതിജീവനം നമ്മുടെ ലക്ഷ്യമാണ്. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ വാണിജ്യ  സാമൂഹ്യ സാംസ്‌കാരിക മത സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
        ആദിവാസികളുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഭൂരിഭാഗത്തിനും മുഖ്യധാരാ ജീവിതത്തിന്റെ സൗകര്യങ്ങളൊന്നും ലഭ്യമായിട്ടില്ല. ഊരുകള്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ മുന്‍പുണ്ടായിരുന്നതിലും മെച്ചപ്പെട്ട ജീവിത സാഹചര്യം അവര്‍ക്കൊരുക്കാന്‍ നമുക്ക് കഴിയണം. 
ഹൈദരാബാദ് നാഷണല്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് വയനാട്ടിലേക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി  കേരളത്തില്‍ ട്രാവല്‍ മാര്‍ട്ട് നടത്താനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ വിനോദ സഞ്ചാര രംഗം ഉടന്‍ പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നു പ്രതീക്ഷിക്കാം.  പ്രളയാനന്തരമുണ്ടായ തകര്‍ച്ചയില്‍നിന്നും തളര്‍ച്ചയില്‍നിന്നും കരകയറുന്നതിന് എല്ലാ വ്യവസായ വാണിജ്യ സേവന വിഭാഗത്തിന്റേയും സഹായവും സഹകരണവുമുണ്ടാവണം. ഡോ.വി.വേണു പറഞ്ഞു.
ഹോട്ടല്‍ റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് പി. അബ്ദുള്‍ റഹ്മാന്‍ യോഗത്തെ അറിയിച്ചു. പുനരധിവാസ വീട് നിര്‍മ്മാണ വേളയില്‍ സാങ്കേതിക സഹായവും സന്നദ്ധസേവനവും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നല്‍കുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. സംഘടനാ ഭരണ സമിതിയുമായി ആലോചിച്ച്  സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടി നല്‍കുമെന്ന് യോഗത്തിനെത്തിയ ഇതര സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എ.ഡി.എം കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *