April 29, 2026

ലോക സാക്ഷരതാ ദിനം: 65 ആദിവാസി കോളനികള്‍ ശുചീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ 8ന് സാക്ഷരതാ മിഷന്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കളുമായി ചേര്‍ന്ന്  ജില്ലയിലെ 65 ആദിവാസി കോളനികള്‍ ശുചീകരിക്കും. ശനിയാഴ്ച രാവിലെ 8.30ന് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭയിലെ നാരങ്ങാക്കണ്ടി കോളനിയില്‍ സി.കെ.ശശീന്ദ്രന്‍.എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കൗണ്‍സിലര്‍ വിശ്വനാഥന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ പ്രേരക്മാരായ പി.വി.വാസന്തി, എം. പുഷ്പലത എന്നിവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *