സമ്മർ ടീൻസ് ക്യാമ്പിന് തുടക്കമായി
കൽപ്പറ്റ: സമൂഹത്തിന് തലവേദനയായ മദ്യം, മയക്കു മരുന്ന് തുടങ്ങിയവയ്ക്ക് എതിരെ യോദ്ധാക്കളായി പ്രവർത്തിക്കാൻ ടീനേജേഴ്സിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാരോൻ ഫെലോഷിപ് ചർച്ച് സംഘടിപ്പിക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാംപ് ചാറ്റ് ജിപിഎൽ 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ പാസ്റ്റർ കെ.ജെ.ജോബ് ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ കോ ഓർഡിനേറ്റർ സാം ജി. കോശി, ഷാർലറ്റ് പി.മാത്യു, ബ്ലെസി ബിജു, ബിജു വർഗീസ്, ഡോ. കെ.പി.സജികുമാർ, ഡോ.ഇ സത്യൻ, സാം ജി.എസ്, കെ.കെ.അഭിലാഷ് തുടങ്ങിയവർ ക്ലാസുകൾ നയിക്കുന്നു. പ്രസിദ്ധ ഗായകർ ദാനിയേൽ നീലഗിരി, എബ്രഹാം ക്രിസ്റ്റഫർ, ക്ലിൻ്റ് എന്നിവർ ഗാനങ്ങൾ ആലപിക്കും.മേയ് 9ന് സമാപിക്കും.




Leave a Reply