April 29, 2026

പൊൻമുടി കോട്ടയിൽ നടക്കുന്ന കെട്ടിട നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പുകുത്തിമലയിലെ പൊൻമുടി കോട്ടയിൽ നടക്കുന്ന കെട്ടിട നിർമ്മാണത്തിന് നെൻമേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ കെട്ടിടം പണിയാൻ അനുമതി നൽകുകയുള്ളൂവെന് സെക്രട്ടറി വ്യക്തമാക്കി.അതീവ പരിസ്ഥിതി പ്രാധാന്യമുള്ള എടക്കൽ ഗുഹയുടെ മീറ്ററുകൾ മാത്രം അകലെ നടക്കുന്ന കെട്ടിട നിർമ്മാണത്തെക്കുറിച്ച് മാധ്യമങ്ങൾ  കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് പ്രകൃതി സംരംക്ഷണ  സമിതി ഇതേ നിർമ്മാണ പ്രവർത്തികൾക്കെതിരെ രംഗത്ത് വന്നിരുന്നു. തുടർന്നാണ് നടപടി.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *