April 29, 2026

കാരാപ്പുഴ കുടിവെള്ള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ വൻ അഴിമതിക്ക് കളമൊരുങ്ങുകയാണന്ന് യൂത്ത് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വൈത്തിരി, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന   കാരാപ്പുഴ കുടിവെള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിൽ വൻ അഴിമതിക്ക് കളമൊരുങ്ങുകയാണന്ന്  യൂത്ത് കോൺഗ്രസ് കൽപ്പറ്റ  
നിയോജക മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ്. ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ നത്തംകുനിയില്‍ മൂന്നു പേരുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഈ പ്രദേശങ്ങളില്‍ സ്ഥലത്തിന് 20000 മുതല്‍ 40,000 രൂപവരെയോ വിലയുള്ളു. എന്നാല്‍ കുടിവെള്ള പദ്ധതിക്കായി സെന്റിന് 1,20,000 രൂപക്കാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ സ്ഥലങ്ങളില്‍ ഫെയര്‍വാല്യു ഒരു ആറിന് 7410 രൂപ മാത്രമാണ്. 2.47 സെന്റ് ഭൂമിയാണ് ഒരു ആര്‍. ഒരേക്കര്‍ ഭൂമിക്ക് 1.2 കോടി രൂപ വില നിര്‍ണയിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തണം. സ്ഥലത്തിന്റെ വില നിര്‍ണയം ഉന്നതാധികാര സമിതി അന്വേഷിക്കണം. ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും  പ്രസിഡന്റ് പി.പി. റനീഷ്, സെക്രട്ടറി രോഹിത് ബോധി, എബിന്‍ മുട്ടപ്പള്ളി എന്നിവര്‍ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *