June 17, 2026

സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

0
Img 20240510 083739
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് ജൂൺ – 30 വരെ ആണ് സ്കൂൾ ബസാറിന്റെ പ്രവർത്തനം. കൽപറ്റ പുതിയ ബസ് സ്റ്റാൻഡിനു സമീപത്താണ് പ്രവർത്തനം.

ബ്രാൻഡഡ് കമ്പനി നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പേനകൾ, പെൻസിലുകൾ,ലഞ്ച് ബോക്സ്, ഇൻസ്ട്രുമെന്റ് ബോക്സ് , തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും 30% വരെ ഡിസ്കൗണ്ട് നൽകിയാണ് വിതരണം ചെയ്യുന്നത്. സ്കൂൾ ബസാറിന്റെ പ്രവർത്തന ഉദ്ഘാടനം സംസ്ഥാന സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ നിർവഹിച്ചു. കെ ആർ ജിതിൻ, സംഗീത് സന്തോഷ്‌, ഷംലാസ്, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *