June 17, 2026

ഹാന്‍ഡ് ബോള്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു

0
Img 20240510 084228
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ജില്ലാ ഹാന്‍ഡ്ബാള്‍ അസോസിയേഷന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹാന്‍ഡ്ബാള്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു.സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. ഹാന്‍ഡ്ബാള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ജോണ്‍ ആധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു ബാബു ജേഴ്‌സി വിതരണവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. ക്യാമ്പിനു നേതൃത്വം നല്‍കിയ കോച്ച് രാജേഷിനെ ആദരിച്ചു. ജില്ലാ ഹാന്‍ഡ്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി കെന്‍സി ജോണ്‍സണ്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *