April 29, 2026

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് അബ്ദുൽ അസീസിന് സ്വീകരണം നൽകി

0
IMG-20180909-WA0010
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട വിജ്ഞാൻ   ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് അബ്ദുൽ അസീസ് മാസ്റ്റർക്ക് സ്വീകരണം സംഘടിപ്പിച്ചു. പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംസി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആത്തിക്ക ഭായ്, വാർഡ് അംഗങ്ങളായ വി എസ് കെ തങ്ങൾ, എ ജോണി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി അസീസ് മാസ്റ്റർ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. വെള്ളമുണ്ട വിജ്ഞാന് ലൈബ്രറിയുടെ സെക്രട്ടറികൂടിയാണ് എം അബ്ദുൽ അസീസ് മാസ്റ്റർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *