May 4, 2024

പ്രളയാനന്തര സാന്ത്വനവുമായി ഹ്യൂമാനിറ്റി ഫസ്റ്റ് വളണ്ടിയർമാർ

0
Img 20180909 Wa0009
പ്രളയക്കെടുതിയിൽ പ്രതിരോധം  കെട്ടിപ്പടുക്കുവാൻ തലപ്പുഴ  ക്ഷീരോൽപ്പാദക  സഹകരണ സംഘവും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്  ഒമ്പതാം  വാർഡും ഹുമാനിറ്റി ഫസ്റ്റ് ഇന്ത്യയുടെ വയനാട് ഘടകം (അഹ് മമദിയ മുസ്ലിം ജമാഅത്ത് ) സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയതു.
പ്രളയാനന്തര പകർച്ചവ്യാധികൾ ജലജന്യരോഗങ്ങൾ എന്നിവ വ്യാപകമായ പശ്ചാത്തലത്തിൽ പഞ്ചാബ് ഖദിയനിൽ നിന്നും ഡോ: നിശാൻ, .ഡോ ഫാസിൽ, കോഴിക്കോട്, ഡോ: റാണി പള്ളിക്കുന്ന് ഡോ റെനിഡ്ജ് , പനമരം ഡോ :സോണി ഡിമ്മൽ ഡാനിയേൽ, എന്നിവർ രോഗികളെ പരിശോധിച്ചു ഹുമാനിറ്റി ഫസ്റ്റ് ഇന്ത്യ – പ്രളയക്കെടുതിയിൽ പുർണ്ണ'മായി ബാധിച്ച വിടുകളിൽ ശുചീകരണ പ്രക്രിയിൽ പനമരത്ത് സജി വ പങ്കാളിത്തം നടത്തി വരുന്ന സംഘടന പ്രസിഡണ്ട് അബുബക്കർ സിദ്ധിഖ് പ്രളാ യക്കെടുതിയിൽ പുർണ്ണമായും ഭവനം   നഷ്ടപ്പെട്ട ദുരിത ബാധിതിരായ ആളുക്കൾക്ക് ഭവന നിർമ്മാണം  നടത്തുമെന്നും  പറഞ്ഞു .ക്യാമ്പിന് എം. ജി ബിജു  വാർഡ് മെംബർ, എൽസി ജോയി ഹുമാനിറ്ററി ഫസ്റ്റ് നാഷണൽ മെംബർ ഷമിമ് വയനാട് ഇൻ ചാർജ്ജ് അബൂബക്കർ സിദ്ധിഖ് ,പി.എസ് മുരുകേശൻ അഹ്മ്മദിയ ജമാത്ത് കബളക്കാട് പ്രസിഡണ്ട് അയുബ് ,വയോജന വിഭാഗം പ്രസിഡണ്ട് ആബിദ് എന്നിവർ നേതൃത്വം  നൽകി. കഴിഞ്ഞ ഒന്നര മാസക്കാലത്തോളം പ്രളയബാധിത മേഖലയിൽ ആവശ്യമായ  ഭക്ഷണ സാധനങ്ങളും ക്യാമ്പുകളിൽ പായ, പുതപ്പ്, വസ്ത്രങ്ങൾ എന്നിവ ജില്ലാ റവന്യൂ  എക്സൈസ്, ആരോഗ്യ വകുപ്പ്  അധികാരികളുടെ സഹകരണത്തോടെ വിതരണം ചെയ്തു.  പ്രളയാനന്തരം വീടുകളും  കിണറുകളും സ്കൂളകളും അമ്പലങ്ങളും മററു ജില്ലകളിൽ നിന്നുള്ള ഹുമാനിറ്റി ഫസ്റ്റ് പ്രവർത്തകരുടെ  സഹായത്തോടെ ശുചികരണം നടത്തുകയുണ്ടായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *