കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ചേകാടി: മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ പ്രജിത് .എയുടെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശിയായ മുകേഷ് കുമാറിനെ (വയസ്സ് 24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു കർണ്ണാടകത്തിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്.
അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവാണിത്. എക്സൈസ് പാർട്ടിയിൽ ഓഫീസർ ജോണി.കെ. ജിനോഷ് പി. ആർ.സിവിൽ എക്സൈസ് ഓഫീസർ അരുൺ കൃഷ്ണൻ എന്നിവർ പങ്കെടുത്തു . അനന്തര നടപടികൾക്കായി പ്രതിയെ മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.





Leave a Reply