ചുമട്ടുതൊഴിലാളികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം നടത്തി
പുൽപ്പള്ളി: വ്യാപാര മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ചുമട്ടുതൊഴിലാളികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി-വ്യാപാരി മേഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കാനും തമ്മിലുള്ള അകലങ്ങൾ കുറയ്ക്കാനും ഇത്തരം സംഗമങ്ങളിലൂടെ സാധ്യമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ഐക്യ ട്രേഡ് യൂണിയൻ ചെയർമാൻ മണി പാമ്പനാൽ, അനിൽ സി.കുമാർ, ബൈജു നമ്പിക്കൊല്ലി, വി.ടി. തോമസ്, ഇ.ടി. ബാബു, കെ.എസ്. അജിമോൻ, കെ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply