July 30, 2026

ഹജ്ജിന്റെ സന്ദേശം കാലികപ്രസക്തം

0
Img 20240513 210044
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശ ഭാഷ ഭിന്നതകളും വർണ്ണ വ്യത്യാസങ്ങളും അപ്രസക്തമാക്കുന്ന മാനവികതയുടെ സന്ദേശമാണ് വിശുദ്ധ ഹജ്ജ് കർമ്മം നൽകുന്നതെന്നും ജാതിയും വർണ്ണവും നോക്കി മനുഷ്യൻ വിഭജിക്കപ്പെടുന്ന വർത്തമാനകാലത്ത് ഹജ്ജ് നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണെന്നും സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി.

എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് കെ.സി മമ്മൂട്ടി മുസ്ലിയാർ, ജനറൽ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, എസ്.കെ.ജെ.എം പ്രസിഡണ്ട് അഷ്റഫ് പനമരം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ അയ്യൂബ് മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് നൗഷീർ വാഫി, ജനറൽ സെക്രട്ടറി റിയാസ് ഫൈസി, എസ്.വൈ .എസ് വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടിഹസനി, മൊയ്തീൻകുട്ടി പിണങ്ങോട്, അബ്ദുറഷീദ് ഖാദിരി, കെ.സി അസീസ്, ടി.കെ അബൂബക്കർ മൗലവി, ഹാമിദ് റഹ്മാനി, കുന്നോത്ത് ഇബ്രാഹിം ഹാജി, അബ്ബാസ് വാഫി സംബന്ധിച്ചു. എ.കെ സുലൈമാൻ മൗലവി സ്വാഗതവും കുഞ്ഞിമുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *