May 16, 2026

മാനന്തവാടി ഗവണ്മെന്റ് യൂപി സ്കൂളിൽ വായനക്ക് അവധിയില്ല 

0
Img 20240514 084355
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അവധിക്കാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന ‘വായനയ്ക്ക് അവധിയില്ല’ പദ്ധതി മാനന്തവാടി ഗവ. യു.പി. സ്കൂളിൽ തുടങ്ങി.

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ കുട്ടികൾക്ക് ലൈബ്രറിയിൽ പ്രത്യേക അംഗത്വം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. അജയകുമാർ, സ്കൂ‌ൾ പ്രധാനാധ്യാപകൻ കെ.ജി. ജോൺസൺ, സ്കൂ‌ൾ ലൈബ്രറി ഇൻ ചാർജ് കെ.കെ. ബിന്ദു, എസ്.ആർ.ജി. കൺവീനർ എൻ. പ്രശാലിനി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *