May 4, 2026

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 മേനി തിളക്കത്തിൽ പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ

0
Img 20240514 203510
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പൂമല മക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 22 പേരും ഫസ്റ്റ് ക്ലാസ് നേടി. 16 പേർ 80% ത്തിൽ അധികം മാർക്ക് നേടി. 96.6% മാർക്ക് നേടി ആരോൺ ജേക്കബ് തോമസ് ഒന്നാം സ്ഥാനത്തെത്തി. സയൻസ്, ഐ.ടി വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്തി യഥാക്രമം ആരോൺ ജേക്കബ് തോമസ്, ഋഷികേശ് കെ റബി എന്നിവർ. തിളക്കമാർന്ന വിജയത്തിലൂടെ നൂറു ശതമാനം നിലനിർത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ യും മാനേജ്മെന്റും അനുമോദിച്ചു. പ്രിൻസിപ്പാൾ ഡോ. ബീന സിഎ, പിടിഎ പ്രസിഡണ്ട് സിജോ മാത്യു, മാനേജർ ഷിംജിത് ദാമു, അഡ്മിനിസ്ട്രേറ്റർ എ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *