June 16, 2026

തലപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ വാർഷികം; സ്വാഗതസംഘം രൂപീകരിച്ചു

0
Img 20240515 131640
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തലപ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്, സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു. വയനാട് എം.പി, ഒ.ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മീനാക്ഷി രാമൻ, വൈസ് പ്രസിഡണ്ട് ഇബ്രാഹിം പി.എം, ബ്ലോക്ക് ഡിവിഷൻ മെമ്പർ അസീസ് വാളാട്, മുൻമന്ത്രി പി.കെ ജയലക്ഷ്‌മി എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തുഎം ജി ബിജു ചെയർമാനും, പിടിഎ പ്രസിഡണ്ട് ഇ കെ സതീഷ് വർക്കിംഗ് ചെയർമാനായും, സ്കൂൾ പ്രിൻസിപ്പൽ ഷീജ പി എ ജനറൽ കൺവീനറായും, വൈസ് പ്രിൻസിപ്പൽ സജനകുമാരി ജോയിന്റ് ജനറൽ കൺവീനറായും 51 അംഗ കമ്മിറ്റി നിലവിൽ വന്നു.

തവിഞ്ഞാൽ പഞ്ചായത് ഹാളിൽ വച്ച് നടന്ന യോഗത്തിൽ ആഘോഷങ്ങൾക്ക് വേണ്ടിയുള്ള വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു. സ്കൂ‌ളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം ലോഗോയും ക്ഷണിച്ചിട്ടുണ്ട് Principal12006@gmail.com എന്നാ മെയിലിലേക്കൊ 9496714152 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ, ലോഗോകൾ ഈ മാസം 25ന് മുൻപായി അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് വാർഷിക യോഗത്തിൽ വെച്ച് ഉപഹാരം നൽകുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *