ഡോ.കെ.ജെ ജിഷയ്ക്ക് സ്വീകരണം നൽകി
പുൽപ്പള്ളി: മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ പി. എച്ച്.ഡി ബിരുദം നേടിയ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്‌ടർ കെ.ജെ ജിഷക്ക് സി.കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉപഹാരം സമ്മാനിച്ചു. ജയശ്രീ കോളേജ് പ്രിൻസിപ്പൽ ഡോക്‌ടർ എസ് ഷിബു അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ ആർ ജയരാജ്, കോളേജ് വൈസ് പ്രിൻസിപ്പൽ ജോർജ് തോമസ് അധ്യാപകരായ എ എസ് നാരായണൻ കെ സി അബ്രഹാം എസ് ഹിമാശങ്കർ മിനി അബ്രഹാം നിതിൻ കെ മാത്യു പി എ ബീന ജയശ്രീ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ നന്ദന എന്നിവർ സംസാരിച്ചു. പുൽപ്പള്ളി സ്വദേശിനിയായ ഡോക്ടർ ജിഷ ടാക്‌സ് പ്രാക്ടീഷണറായ എംഎൻ ജയരാജിൻ്റെയും ഉഷാ കുമാരിയുടെയും മകളാണ്.





Leave a Reply