മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും സഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും സഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് വള്ളിയാട്ട് അബ്ദുള്ള ഹാജി പരിപാടി ഉൽഘാടനം ചെയ്തു.പ്രസിഡന്റ് സി.പി. മൊയ്ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അസീസ് കോ റോം സ്വാഗതം പറഞ്ഞു. വരൾച്ചയിലും, വേനൽ മഴയിലും കൃഷി നാശ മുണ്ടായ കർഷകർക്കു അർഹമായ നഷ്ട പരിഹാരം നല്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രവർത്തക സമിതി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
വയനാട് ജില്ലയിൽ ഇരുന്നൂറ്റി എൻപെതെട്ട് ഹെക്ടർ സ്ഥലത്തു രണ്ടായിരത്തി എണ്ണൂറ്റിഅറുപത്തി മൂന്ന് കർഷകർക്കു 677ലക്ഷം രൂപയുടെ നഷ്ടമെന്നാണ് പ്രാധമികമായി കണക്കാക്കിയതെന്നു യോഗം ചൂണ്ടിക്കട്ടി. ഷൌക്കത്തലി വെള്ളമുണ്ട, കുന്നത് ഇബ്രാഹിം, വി.അസ്സായ്നർ ഹാജി, പടയൻ മുഹമ്മദ്, പി.കെ. അബ്ദുൽ അസീസ്, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, നസീർ തിരുനെലി, ശിഹാബ് മലബാർ, മോയി ആറങ്ങാടൻ, അഹമ്മദ് മാസ്റ്റർ, ടി.മൊയ്ദു, കേളോത് അബ്ദുള്ള എ.ആലിക്കുട്ടി, സി.എച്. ജമാൽ, ബ്രാൻ അഹമ്മദ് കുട്ടി, വി.മമ്മൂട്ടി ഹാജി, മുതിര മായൻ, പുഴക്കൽ ഉസ്മാൻ, കെ.കെ.സി.മൈമൂന, ആമിന സത്താർ, പി.മമ്മൂട്ടി മാസ്റ്റർ, റഫീഖ്, കെ.കെ.സി.റഫീഖ്, ഏകരത്തു മൊയ്ദു ഹാജി, സി.കെ.അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു





Leave a Reply