June 16, 2026

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

0
Img 20240517 102148
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ചെതലയം പുകലമാളത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രമേശി(31)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് രമേശിനെ കാട്ടാന ആക്രമിച്ചത്. ബന്ധുവീട്ടിൽനിന്ന് കോളനിയിലെ വീട്ടിലേക്ക് നടന്നുവരുകയായിരുന്ന രമേശിനെ റോഡിന് സമീപത്തെ കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. പാഞ്ഞടുത്ത ആന തുമ്പിക്കൈകൊണ്ട് അടിച്ചിട്ടു. വീഴ്ചയിൽ രമേശിൻ്റെ ഇടതുവശത്തെ മൂന്ന് വാരിയെല്ലുകൾ പൊട്ടി. മുഖത്തും തോളിനും ഇരുകാലുകൾക്കും പരിക്കേറ്റു. റോഡിൽവീണ രമേശിനെ ആന വീണ്ടും ആക്രമിക്കാൻ മുതിർന്നെങ്കിലും ഈ സമയം ഓട്ടോറിക്ഷയിലെത്തിയ സഹോദരൻ രതീഷ് ഹോൺ മുഴക്കിയതോടെ ആന പിന്തിരിയുകയായിരുന്നു. രമേശിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *