ഹാജിമാർ കടമകൾ നിറവേറ്റുന്നവരാവണം ജമലുല്ലൈലിതങ്ങൾ
കൽപ്പറ്റ: സൃഷ്ടാവിൻ്റെ വിളിക്കുത്തരം ചെയ്ത് പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർ തങ്ങളിൽ അർപ്പിക്കപ്പെട്ട കടമകൾ നിറവേറ്റുന്നവരായി മാറണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു.
സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി കൽപ്പറ്റ സമസ്താലയത്തിൽ സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
ഹജ്ജ് എന്ന കർമ്മത്തിന് തെരഞ്ഞെടുത്ത അല്ലാഹുവിനോടുള്ള കടപ്പാടുകൾ ആരാധനയിൽ ഭംഗം വരുത്താതെയും സൂക്ഷ്മത പാലിച്ചും നിർവഹിക്കുന്നതോടൊപ്പം താൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രാർത്ഥിച്ചും സാമൂഹിക സൗഹാർദ്ദത്തിനായി ഇരന്നും നാടിനും രാജ്യത്തിനുമായി ദുആ ചെയതും കടപ്പാടുകൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം
ലക്ഷങ്ങൾ ചെലവഴിച്ചും നാടും കുടുംബവും വെടിഞ്ഞും ദീർഘയാത്ര ചെയ്തും നിർവഹിക്കുന്ന ഹജ്ജ് കർമ്മം അതിൻ്റെ പൂർണ്ണതയിൽ എത്തിക്കാൻ നല്ല ത്യാഗവും വലിയ സമർപ്പണവും അകമറിഞ്ഞ അനുസരണയും കൂടിയേ തീരൂ ഇതെല്ലാം കരുതലോടെയായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും അല്ലാത്തപക്ഷം എല്ലാം വൃതാവിലാകുമെന്നും തങ്ങൾ ഓർമിപ്പിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് പി സുബൈർ ഹാജി അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് സി കെ ഷംസുദ്ദീൻ റഹ്മാനി, ജില്ലാ വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ ദാരിമി, എസ് എം എഫ് ജില്ലാ സെക്രട്ടറി സി മൊയ്തീൻകുട്ടി, എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറർ അയ്യൂബ് മാസ്റ്റർ മുട്ടിൽ, എസ് വൈ എസ് ജില്ലാ സെക്രട്ടറി അലി കെ വയനാട്, ആമില ജില്ലാ റഈസ് മുജീബ് ഫൈസി കമ്പളക്കാട്, മജ്ലിസുന്നൂർഎ കെ സുലൈമാൻ മൗലവി, കെ സി മുനീർ, ജാഫർ ഹൈതമി,നൗഷീർ വാഫി, റിയാസ് പാപ്ലശ്ശേരി തുടങ്ങിയർ ആശംസകൾ നേർന്ന് സംസാരിച്ചു, ഈ വർഷം ഹജ്ജിന് പോകുന്ന എസ് വൈ എസ് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ മുഹമ്മദ്കുട്ടി ഹസനി, കെ കെ എം ഹനീഫൽ ഫൈസി, സി ഏച്ച് അഷ്റഫ്, വാഴയിൽ അഷ്റഫ്, ഉസ്മാൻ ഫൈസി, അബ്ദുൽ റഷീദ് പനമരം മറുപടി പ്രസംഗം നടത്തി.
ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ കുഞ്ഞമ്മദ് കൈതക്കൽ, അബ്ദുല്ല മൗലവി കുണ്ടാല, കുഞ്ഞമ്മദ് ഹാജി എടപ്പാറ, സിദ്ദീഖ് മക്കിമല, എം സി ഉമർ മൗലവി, അബൂബക്കർ സിദ്ദീഖ് മൗലവി, വി കെ അബ്ദുറഹ്മാൻ മൗലവി സംബന്ധിച്ചു ജില്ലാ സെക്രട്ടറി കെ എ നാസർ മൗലവി സ്വാഗതവും അബ്ബാസ് മൗലവി നന്ദിയും പറഞ്ഞു.





Leave a Reply