എ.ഇ.ഒ എം.എം ഗണേഷിന് യാത്രയയപ്പ് നൽകി
മാനന്തവാടി: മാനന്തവാടി എ.ഇ.ഒ. എം.എം ഗണേഷിന് കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയുടെ ഓഫീസ് ഭരണം അനുകരണീയമായ രീതിയിൽ കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു. മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്.മൂസ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജാഫർ പി.കെ ഉപഹാരം നൽകി. ബി.പി.സി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു. ബനാത്ത് വാല, അക്ബറലി, നസ്രിൻ.ടി, യൂനുസ്.ഇ, ജലീൽ. എം എന്നിവർ സംസാരിച്ചു.





Leave a Reply