ലോഗോ പ്രകാശനം ചെയ്തു
കൽപ്പറ്റ: ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ആൻഡ് ക്ലബ്ബിന്റെ വാർഷികാഘോഷം ‘ചമയം’ ലോഗോ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, ജില്ലാസെക്രട്ടറി പി.കെ. സുധീർ എന്നിവർചേർന്ന് പ്രകാശനംചെയ്തു. കെ.ബി.സി.ടി. പ്രസിഡൻ്റ് സി.എം. സുമേഷ് അധ്യക്ഷനായി. ഇ.കെ. മുഹമ്മദ് ആസിഫാണ് ലോഗോ രൂപകല്പന ചെയ്തത്. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്റ് കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, ജില്ലാ ഓഫീസർ മുസ്‌തഫ തുടങ്ങിയവർ സംസാരിച്ചു. 23 മുതൽ 25 വരെയാണ് വാർഷികാഘോഷം.





Leave a Reply