രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു
കല്‍പ്പറ്റ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ വാര്‍ഷികദിനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു. ഡിസിസി ഓഫീസില്‍ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു.
സാങ്കേതിക യുഗത്തിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ രാജീവ് ഗാന്ധി ആഭ്യന്തര സുരക്ഷ ഉറപ്പാക്കുകയും ആണവ നിരായുധീകരണത്തിന് കര്‍മപദ്ധതി അവതരിപ്പിക്കുകയും ചെയ്ത ഭരണാധികാരിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.വി. പോക്കര്‍ഹാജി, ഒ.വി. അപ്പച്ചന്, വി.എ. മജീദ്, പി. ശോഭനകുമാരി, ജി. വിജയമ്മ, പോള്‍സണ്‍ കൂവക്കല്‍, ഗിരീഷ് കല്‍പ്പറ്റ, സി. സുരേഷ്ബാബു, ബെന്നി അരിഞ്ചേര്‍മല, ഡിന്റോ ജോസ്, ഇ.വി. ഏബ്രഹാം, സുന്ദര്‍രാജ് എടപ്പെട്ടി എന്നിവര്‍ പങ്കെടുത്തു.





Leave a Reply