May 6, 2026

വാഹന പ്രചരണ ജാഥയും ഒപ്പുശേഖരണവും സമാപിച്ചു

0
Img 20240525 151524
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വനം വന്യ ജീവി നിയമങ്ങളിലെ അപാകത പരിഹരിച്ച് വയനാട്ടിലെ ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള കോൺഗ്രസ്സ് ബ്രി) വയനാട് ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യൂവിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തി വന്ന വാഹന പ്രചരണ ജാഥയും ഒപ്പുശേഖരണവും കൽപ്പറ്റയിൽ സമാപിച്ചു.

സമാപന പൊതുയോഗം കേരളാ കോൺഗ്രസ്സ് ബ്രി) സംസ്ഥാന സെക്രട്ടറി ലിജോ ജോൺ ഉദ്ഘാടനം ചെയ്തു. വീരേന്ദ്ര കുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുട കർഷക നേതാക്കളായ അബീ ചിറയിൽ, വി.പി. വർക്കി, എൻ . ഒ ദേവസ്യ റെജി ഓലിക്കരോട്ടിൽ, കേരള കോൺഗ്രസ് ബ്രി) മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.ബി. പീറ്റർ, വിനോദ് ഐസക്ക്, എൻ.സി. രാധാകൃഷ്ണൻ, എം. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട പോളിൻ്റെ മകൾ സോനാ പോളിന് പഠനാവശ്യത്തിനുള്ള സാമ്പത്തിക സഹായം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *