പങ്കാളിത്ത പെൻഷൻ പിൻവലിക്കണം- എസ്.എൻ.പി.എസ്.ഇ.സി.കെ.
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂറ്ററി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്റ്റീവ് സംസ്ഥാന വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഐ.കെ. ഷജീഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാരുടെ മക്കളെ അനുമോദിച്ചു.
സംസ്ഥാന പ്രസിഡന്റ് ഷാഹിദ് റഫീഖ് അധ്യക്ഷത വഹിച്ചു. പി.കെ. സദൂഷ്, വി.എസ്. ശരത് എന്നിവർ സംസാരിച്ചു. വരണാധികാരി അഷ്റഫ് പാലപ്പറ്റ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
ഭാരവാഹികൾ: പി.എം. ഷാഹിദ് റഫീഖ് (പ്രസി.), ലാസർ പി. മാത്യു, വിജേഷ് ചേടിച്ചേരി (വൈസ് പ്രസി.), ഷാജീവ് വളാഞ്ചേരി (ജന. സെക്ര.), അജിത്കുമാർ, ഡി. ശ്രീനി (ജോ സെക്ര.), ഒ.യു. ഷിബാബുദ്ദീൻ (ട്രഷറർ). അബ്ദുൾ അലി, ഐ.കെ. ഷജീഷ് (സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ)





Leave a Reply