ഇന്ദിരഗാന്ധി അർബൻ ഹെൽത്ത് & വെൽനെസ് സെന്റർ ഒന്നാം വാർഷിക നിറവിൽ
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പിലാക്കാവ് അടിവാരത്ത് പ്രവർത്തനം ആരംഭിച്ച ഇന്ദിരഗാന്ധി അർബൻ ഹെൽത്ത് & വെൽനെസ് സെന്റർ സേവനപാതയിൽ ഒരു വർഷം പിന്നിട്ടു. മാനന്തവാടി നഗരസഭയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പിലാക്കാവ് പ്രദേശത്തെ മുഴുവൻ ജനങ്ങക്കും ആശ്രയവും ആശ്വാസവും ആയി മാറിയിരിക്കുകയാണ് ഇന്ദിരഗാന്ധി ഹെൽത്ത് & വെൽനസ് സെൻ്റർ. ഓരോ ദിവസവും 100 ൽ പരം രോഗികൾ ഇവിടെ വന്നു പോകുന്നതായി അധികൃതർ പറഞ്ഞു. അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഈ ആരോഗ്യ കേന്ദ്രത്തിൽ നിരവധിയായ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഡിവിഷൻ കൗൺസിലർ വി യു ജോയി പറഞ്ഞു.
ലാബോറട്ടറി, എക്സ് റേ, ഇസിജി മുതലായ സൗകര്യങ്ങൾ നഗരസഭ ചെയ്‌തു തരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാവിലെ കൂടി ഒ.പി ആരംഭിക്കുന്നതിനു 2024- 2025 വർഷത്തെ പദ്ധതിയിൽ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ പരിപാടികൾ നടത്താൻ ഹോസ്‌പിറ്റൽ മാനേജുമെന്റ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
ജൂൺ 9 ഞായറാഴ്‌ച രാവിലെ നേത്ര പരിശോധന ക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സ്, വിവിധ മത്സരങ്ങൾ, എസ്എസ്‌എൽസി,പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കൽ, പൊതുസമ്മേളനം, കലാ പരിപാടികൾ നടത്താൻ തീരുമാനിച്ചതായി കൗൺ സിലർ പറഞ്ഞു. ഒരു ജന പ്രതിനിധി എന്ന നിലയിൽ ഹോസ്‌പിറ്റൽ ആരംഭിക്കാൻ പങ്കാളി ആകാൻ കഴിഞ്ഞതിൽ അഭിമാനവും, സന്തോഷവും തോന്നുന്നതായും അടിവാരത്ത് ഇത്തരത്തിൽ ആതുരാലയം അനുവദിച്ച മാനന്തവാടി നഗരസഭയെ അഭിനന്ദിക്കുന്നതായും അദേഹം പറഞ്ഞു.





Leave a Reply