May 6, 2026

യൂക്കാലിക്കവല-ഞാറ്റാടി-കല്ലൂര്‍ക്കുന്ന് റോഡില്‍ നടുവൊടിക്കും യാത്ര

0
Img 20240526 141316
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: പൊട്ടിപ്പൊളിഞ്ഞ യൂക്കാലിക്കവല-ഞാറ്റാടി-കല്ലൂര്‍ക്കുന്ന് റോഡില്‍ നടുവൊടിക്കും യാത്ര. മീനങ്ങാടി, പൂതാടി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന റോഡാണ് തകര്‍ന്നുകിടക്കുന്നത്. ഞാറ്റാടി ഇറക്കത്തിലെ വളവില്‍ ഒരു വാഹനത്തിന് പോലും കടന്നുപോകാന്‍ പറ്റാത്ത രീതിയിലാണ് റോഡ് തകര്‍ന്നത്. പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടുന്നതിനു ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് റോഡില്‍ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. മീനങ്ങാടി പഞ്ചായത്തിന്റെ അനാസ്ഥയാണ് റോഡിന്റെ ദുര്‍ഗതിക്കു കാരണമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുമ്പോഴും റോഡ് നന്നാക്കുന്നില്ല. മീനങ്ങാടി പഞ്ചായത്തിലെ മൂന്ന്, പൂതാടി പഞ്ചായത്തിലെ 13 വാര്‍ഡുകളിലൂടെയാണ് റോഡുള്ളത്. വഴി സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *