റേഷനരിയിൽ പാമ്പിന്റെ അവശിഷ്ടം: ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
മാനന്തവാടി: മാനന്തവാടി തിടങ്ങടിയിലുള്ള റേഷൻകടയിൽ നിന്നും വാങ്ങിയ അരിയിൽ പാമ്പിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടം കണ്ടെത്തിയതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ കം മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
ഇത്തരം സംഭവങ്ങൾ ഭക്ഷ്യ വിഷബാധ അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു വയനാട് ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2021 ഒക്ടോബറിലായിരുന്നു സംഭവം. തവിഞ്ഞാൽ തിടങ്ങഴിയിലെ 79-ാം നമ്പർ റേഷൻ കടയിൽ നിന്നും മുതിരേരി സ്വദേശിനി ബിന്നി വാങ്ങിയ 50 കിലോ അരിയിലാണ് അവശിഷ്ടം കണ്ടെത്തിയത്.
ഒരു ചാക്കിലെ അരി പൊട്ടിക്കുന്ന സമയത്ത് ദുർഗന്ധം അനുഭവപ്പെടുകയും പാമ്പിന്റെതെന്ന് തോന്നിക്കുന്ന അവശിഷ്ടം കാണുകയും ചെയ്‌തതായി റേഷൻ കടയുടമ മൊഴി നൽകി. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ അന്വേഷണം നടത്തുകയും ഭക്ഷ്യയോഗ്യമായ അരി മാറ്റി നൽയുകയും ചെയ്‌തു. കാർഡ് ഉടമയുടെ സാന്നിധ്യത്തിൽ പൊട്ടിച്ച ചാക്കിലാണ് അവശിഷ്ടം കണ്ടെത്തിയത്. പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനുള്ള അരിയിൽ പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത് ഗുരുതരമായ അനാസ്ഥയാണെന്ന് പരാതിക്കാരനായ അഡ്വ.വി. ദേവദാസ് കമ്മീഷനെ അറിയിച്ചു.





Leave a Reply