April 29, 2026

ഡോ നിഥിൻ രാജുവിനെ അനുമോദിച്ചു

0
Img 20240530 094954
By ന്യൂസ് വയനാട് ബ്യൂറോ

മനന്തവാടി: ബംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ നിഥിൻ രാജുവിനെ പഴശ്ശിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഴശ്ശിനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. വാണിദാസ് അദ്ധ്യക്ഷ വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് അംഗം മിനി തുളസീധരൻ ഉപഹാരം സമ്മാനിച്ചു. എം.കെ. അനിൽ കുമാർ, കെ.എം. ഷിനോജ്, പി. കാദർ, സി.എം. ജോസ്, കെ. സീനത്ത്, ഷൈബി ജോണി, കെ.വി. അന്ത്രു, ജോർളി മലേക്കുടി, സഫിയ കാദർ, കെ.വി. ശ്രീവൽസൻ, സ്മിത മാതാളികുന്നേൽ എന്നിവർ സംസാരിച്ചു. മധുര പലഹാര വിതരണവും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *