April 29, 2026

നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളണ്ടിയര്‍മാരെ ആവശ്യമുണ്ട്.

0
By ന്യൂസ് വയനാട് ബ്യൂറോ

നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളണ്ടിയര്‍മാരെ ആവശ്യമുണ്ട്.

കൽപ്പറ്റ: 

 

            യനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപെട്ട് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിറ്റല്‍ വളണ്ടിയര്‍മാരെ ആവശ്യമുണ്ട്.

            വീടുകൾ നഷ്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും വിവരശേഖരണത്തിനായി, ഐ.ടി.വകുപ്പ്  രൂപം നല്‍കിയ Rebuildkerala എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവര ശേഖരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള സഡദ്ധ പ്രവർത്തകരുടെ സേവനം അത്യാവശ്യമാണ്. സന്നദ്ധപ്രവർത്തകർ www.volunteers.rebuild.kerala.gov.in  എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വളണ്ടിയറായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം ഏതെന്നും പോർട്ടലിൽ രേഖപ്പെടുത്തണം, ഒരാള്‍ക്ക് അഞ്ചു പഞ്ചായത്ത് വരെ രേഖപ്പെടുത്താവുന്നതാണ്. നിലവില്‍ ഏതെങ്കിലും പഞ്ചായത്തിലെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയവര്‍ക്ക് മറ്റേതെങ്കിലും പഞ്ചായത്തുകളില്‍ സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സൌകര്യവും സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്..

            ജില്ലയില്‍, വിവിധപഞ്ചായത്തുകളില്‍ വാളണ്ടിയര്‍മാരുടെ കുറവുണ്ട്. പഞ്ചായത്തും (വേണ്ട വളണ്ടിയര്‍മാരുടെ എണ്ണവും) താഴെ കൊടുക്കുന്നു. പൊഴുതന (40)പനമരം (20) , വെള്ളമുണ്ട (10), കോട്ടത്തറ (20),തരിയോട് (10), ഇടവക (20), മേപ്പാടി (4),വൈത്തിരി (10), മുട്ടില്‍ (5), പുല്‍പള്ളി (5).അതാത് പഞ്ചായത്തിന്‍റെ കീഴില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള വളണ്ടിയര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പഞ്ചായത്ത്‌ സെക്രട്ടറിയുമായി നേരിട്ട് ബന്ധപെടാവുന്നതാണ്. മറ്റ് സംശയങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ 04936-206267, 9447105421എന്നീ

നമ്പരുകളില്‍  ബന്ധപ്പെടാവുന്നതാണ്. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *