മാനന്തവാടി സിൻഡിക്കേറ്റ് ബാങ്ക് ശാഖയിലേയ്ക്ക് ബുധനാഴ്ച കർഷകർ മാർച്ച് നടത്തും.
മാനന്തവാടി: പ്രളയബാധിത മേഖലയിലെ ബാങ്കു വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി മാനന്തന്തവാടി സിൻഡിക്കേറ്റ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ കർഷക കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി സിൻഡിക്കേറ്റ് ബാങ്ക് ശാഖയിലേയ്ക്ക് ബുധനാഴ്ച പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തും. . പ്രളയബാധിത മേഖലയിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ പലിശ രഹിത മൊറട്ടോറിയമാണു പ്രഖ്യാപിച്ചത്. സംസ്ഥാന ബാങ്കേഴ്സ് മീറ്റിലായിരുന്നു ആശ്വാസം പകരുന്ന തീരുമാനമുണ്ടായത്. ജൂലായ് 31 മുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞത്. പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലുള്ളവര്‍ക്കാണു തീരുമാനം ബാധകമാകുകയെന്ന് സർക്കുലറിൽ അടിവരയിട്ട് പറയുമ്പോഴാണ് വയനാട്ടിൽ ബാങ്കുകൾ ജപ്തി നടപടിയിലേക്ക് നീങ്ങുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലറുകളും ബ്രാഞ്ചുകള്‍ക്കു അയച്ചുകൊടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം.





Leave a Reply