ഗോത്ര വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നു: കൊടിയുടെ നിറം നോക്കി തരം തിരി വെന്ന് ആദിവാസി ഫോറം
കൽപ്പറ്റ: ഗോത്ര വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി. പലയിടത്തും കൊടിയുടെ നിറം നോക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതെന്നും കേരള ആദിവാസി ഫോറം ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഗർഭിണികളായ ആദിവാസി സ്ത്രീകൾക്ക് ഗർഭകാലത്തും പ്രസവാനന്തരവും പ്രതിമാസ ധനസഹായം നൽകുന്ന ജനനി ജന്മ രക്ഷ പദ്ധതിയിൽ 2014-ൽ അപേക്ഷ സമർപ്പിച്ച സ്ത്രീകൾക്ക് നാല് വർഷമായിട്ടും ആനുകൂല്യം നൽകിയില്ലന്ന് ഇവർ പറഞ്ഞു. വെങ്ങപ്പള്ളി, മാടക്കുന്ന് പ്രദേശങ്ങളിലെ സാനിമോൾ, ജ്യോതി , സന്ധ്യാ ബാലൻ എന്നിവർക്ക് ഇതുവരെ പ്രസവാനുകൂല്യം ലഭിച്ചില്ലന്ന് ഇവർ പറഞ്ഞു. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ അടക്കം ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. വീണ്ടും സമീപിച്ചപ്പോൾ അധിക്ഷേപിച്ച വെന്നും ഇവർ പറഞ്ഞു. ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം ഇഴഞ്ഞു നീങ്ങുകയാണന്നും രാഷ്ട്രീയക്കാരുടെ ശുപാർശ ഇല്ലാത്തവർക്ക് പുനരധിവാസവും ആനുകൂല്യവും ഇല്ല. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലങ്കിൽ നിയമ നടപടികൾക്കും പ്രക്ഷോഭങ്ങൾക്കും കേരള ആദിവാസി ഫോറം നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടറി പ്രീത രവി, മുൻ സംസ്ഥാന പ്രസിഡണ്ട് മണി മടക്കുന്ന്, ജ്യോതി , ഉണ്ണി, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply