പേര്യയിൽ ആലാറ്റിൽ യൂത്ത് വിങിന്റെ നിരാഹാര സമരം നാല് ദിവസം പിന്നിട്ടു.
പേര്യയിൽ യുവാക്കളുടെ സമരത്തിന് പിന്തുണയേറുന്നു.
: മാനന്തവാടി തലശ്ശേരി റോഡിലെ തലപ്പുഴ 42- മുതൽ പേര്യ 36- വരെയുള്ള ഭാഗങ്ങളിലെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ആലാറ്റിൽ യൂത്ത് വിങ് നടത്തുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ടു. ആൽബിൻ ബേബിയാണ് നിരാഹാമനുഷ്ഠിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. സമരം മൂന്നു ദിവസം പിന്നിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒരു വിഭാഗം ജനപ്രതിനിധികളും സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണമുണ്ട്.
തലപ്പുഴ 42 നും മുതൽ പേര്യ 36 നുമിടയിലുള്ള റോഡിന്റെ ഭാഗങ്ങൾ കാൽനടയാത്രയ്ക്ക് പോലും സാധിക്കാത്ത തരത്തിൽ തകർന്നിട്ടുണ്ട്. സമരങ്ങൾ നടക്കുമ്പോൾ കണ്ണിൽ പൊടിയിടാനായി ക്വാറിപ്പൊടി വിതറി താത്കാലിക പരിഹാരമുണ്ടാക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന് സമരം ചെയ്യുന്നവർ ആരോപിച്ചു. ഇത്തരത്തിൽ നിക്ഷേപിച്ച ക്വാറിപ്പൊടി കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിയിൽ മുങ്ങിക്കുളിക്കുന്ന അവസ്ഥയാണ്. മാനന്തവാടി- പേര്യ ചന്ദനത്തോടിന്റെ പ്രവൃത്തി ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് ആക്ഷേപം. പേര്യ 34 ൽ റോഡിന്റെ അരിക് ഇടിഞ്ഞതൊഴിച്ചാൽ ചന്ദനത്തോട് മുതൽ പേര്യ 36- വരെയുള്ള ഭാഗങ്ങൾ ഗതാഗതയോഗ്യമാണ്. അടുത്തിടെയാണ് റോഡിന്റെ തകർന്ന ഭാഗങ്ങൾ ഗതാഗതയോഗ്യമാക്കിയത്. തലപ്പുഴ 42- വരെയുള്ള ഭാഗങ്ങളിലും തവിഞ്ഞാൽ 43, കണിയാരം എന്നിവടങ്ങളിലും വലിയ രീതിയിൽ റോഡ് തകർന്നിട്ടുണ്ട്. കാലവർഷത്തിന് മുമ്പെ തകർന്ന റോഡുകൾ ആഴ്ചകൾക്ക് മുമ്പുണ്ടായ പ്രളയത്തിലും കൂടുതൽ വാഹനങ്ങൾ പോക്കു വരവ് നടത്തുന്നതിനാലും തകർന്ന് തരിപ്പണമായി മാറിയിരിക്കുകയാണ്.
അറ്റകുറ്റ പണികൾക്കായി പേര്യ ചുരം താത്‌കാലികമായി അടച്ചതോടെ പേരാവൂർ, ഇരിട്ടി ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പേര്യ വഴിയാണ് കടന്നു പോകുന്നത്. കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനു പുറമെയാണിത്. വലിയ ഭാരവുമായെത്തുന്ന ചരക്കുവാഹനങ്ങളും പേര്യ വഴിയാണ് ഇപ്പോൾ വയനാട്ടിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്നത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യാഴാഴ്ച സമരപ്പന്തലിലെത്തി ആലാറ്റിൽ യൂത്ത് വിങ് ഭാരവാഹികളുമായി സംസാരിച്ചു. യൂത്ത് വിങിന്റെ ആവശ്യം പരിഗണിച്ച് റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ട നിർദേശം നൽകാൻ കളക്ടറെ ചുമതലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പി.ഡബ്ളു.ഡി മാനന്തവാടി ഓവർസിയറുമായി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ തങ്ങൾ തയ്യാറായിരുന്നെങ്കിലും കരാർ ഏറ്റെടുത്ത ഫാറൂഖ് കൺസ്ട്രക്ഷൻ കമ്പിനിയുടെ കരാറുകാരന്റെ മോശം പെരുമാറ്റം കാരണം സമരം തുടരാൻ തീരുമാനിക്കുകയായിരുന്നെന്ന് ആലാറ്റിൽ യൂത്ത് വിങ് ഭാരവാഹികൾ പറഞ്ഞു. പ്രവർത്തിയുടെ കരാർ എടുത്ത ഫാറൂഖ് കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി, പി.ഡബ്ള്യു. ഡി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാനിധ്യത്തിൽ റോഡ് പ്രവർ ത്തി ആരംഭിച്ച് എന്ന് അവസാനിപ്പിക്കും എന്ന് ഉറപ്പ് നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് അവർ പറഞ്ഞു.
: മാനന്തവാടി തലശ്ശേരി റോഡിലെ തലപ്പുഴ 42- മുതൽ പേര്യ 36- വരെയുള്ള ഭാഗങ്ങളിലെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ആലാറ്റിൽ യൂത്ത് വിങ് നടത്തുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ടു. ആൽബിൻ ബേബിയാണ് നിരാഹാമനുഷ്ഠിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. സമരം മൂന്നു ദിവസം പിന്നിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒരു വിഭാഗം ജനപ്രതിനിധികളും സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണമുണ്ട്.
തലപ്പുഴ 42 നും മുതൽ പേര്യ 36 നുമിടയിലുള്ള റോഡിന്റെ ഭാഗങ്ങൾ കാൽനടയാത്രയ്ക്ക് പോലും സാധിക്കാത്ത തരത്തിൽ തകർന്നിട്ടുണ്ട്. സമരങ്ങൾ നടക്കുമ്പോൾ കണ്ണിൽ പൊടിയിടാനായി ക്വാറിപ്പൊടി വിതറി താത്കാലിക പരിഹാരമുണ്ടാക്കുകയാ
അറ്റകുറ്റ പണികൾക്കായി പേര്യ ചുരം താത്‌കാലികമായി അടച്ചതോടെ പേരാവൂർ, ഇരിട്ടി ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പേര്യ വഴിയാണ് കടന്നു പോകുന്നത്. കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനു പുറമെയാണിത്. വലിയ ഭാരവുമായെത്തുന്ന ചരക്കുവാഹനങ്
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യാഴാഴ്ച സമരപ്പന്തലിലെത്തി ആലാറ്റിൽ യൂത്ത് വിങ് ഭാരവാഹികളുമായി സംസാരിച്ചു. യൂത്ത് വിങിന്റെ ആവശ്യം പരിഗണിച്ച് റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ട നിർദേശം നൽകാൻ കളക്ടറെ ചുമതലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പി.ഡബ്ളു.ഡി മാനന്തവാടി ഓവർസിയറുമായി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ തങ്ങൾ തയ്യാറായിരുന്നെങ്കിലും കരാർ ഏറ്റെടുത്ത ഫാറൂഖ് കൺസ്ട്രക്ഷൻ കമ്പിനിയുടെ കരാറുകാരന്റെ മോശം പെരുമാറ്റം കാരണം സമരം തുടരാൻ തീരുമാനിക്കുകയായിരുന്നെന്ന് ആലാറ്റിൽ യൂത്ത് വിങ് ഭാരവാഹികൾ പറഞ്ഞു. പ്രവർത്തിയുടെ കരാർ എടുത്ത ഫാറൂഖ് കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി, പി.ഡബ്ള്യു. ഡി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാനിധ്യത്





Leave a Reply