ജനകീയ മാർച്ച് നടത്തി അനന്തയ്യ നഗർ റസിഡൻസ് അസോസിയേഷൻ
കൽപ്പറ്റ : കൽപ്പറ്റ മുൻസിപ്പാലിറ്റി രണ്ടാം ഡിവിഷനിൽ പ്രവർത്തിക്കുന്ന അനന്തയ്യ നഗർ റസിഡൻസ് അസോസിയേഷൻ ജനകീയ മാർച്ച് നടത്തി. അസോസിയേഷനെതിരെ കാര്യകാരണങ്ങൾ ഇല്ലാതെ ദുഷ്പ്രചരണം നടത്തുകയും ഭാരവാഹികൾക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്ത പ്രദേശവാസിയും മുൻ മെമ്പറുമായിരുന്ന മഹിപാലിനെതിരെയാണ് മാർച്ച് നടത്തിയത്. മാർച്ചിൽ അസോസിയേഷൻ സെക്രട്ടറി കെ. ചന്ദ്രമോഹൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് അപ്പുക്കുട്ടി അധ്യക്ഷത വഹിച്ചു.
പരിപാടി വാർഡ് കൗൺസിലർ കെ.കെ വത്സല ഉദ്ഘാടനം ചെയ്തു.അനന്തയ്യ നഗർ റെസിഡൻസ് അസോസിയേഷൻ എതിരെ ജനദ്രോഹപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ അധികൃതരോട് അഭ്യർത്ഥിച്ചു.സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് പി കെ അബു, ബിജെപി കൽപ്പറ്റ ഭാരവാഹികളായ രാധാകൃഷ്ണൻ, മനോജ് വി നരേന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 91 ബൂത്ത് പ്രസിഡണ്ട് പിജെ ജിൻസൺ, മുൻ പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ, രക്ഷാധികാരി കെ. ആർ വേലായുധൻതുടങ്ങിയവർ സംസാരിച്ചു. കെ.ആർ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.





Leave a Reply