മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും, സിനിമ ചെയ്തേ മതിയാകൂ; സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സ്ഥാനത്തു നിന്ന് മാറാൻ നീക്കവുമായി സുരേഷ് ഗോപി, സിനിമ ചെയ്തേ മതിയാകൂവെന്നും മന്ത്രിസ്ഥാനം ഒഴിവാക്കി നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എം.പി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കും. കേന്ദ്രമന്ത്രിസ്ഥഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വാക്കുകൾ: ‘ഒരു എം.പി എന്ന നിലക്ക് പ്രവർത്തിക്കുകയാണ് ഉദ്ദേശ്യം. ഞാനൊന്നും ആവശ്യപ്പെട്ടതല്ല. എനിക്കിത് വേണ്ട എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്, താമസിയാതെ റിലീവ് ചെയ്യും. തൃശൂരുകാർക്ക് എം.പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. അവർ തീരുമാനിക്കട്ടെ…’ എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.




Leave a Reply