കാർഷിക കടങ്ങൾ സർക്കാർ ഏറ്റെടുക്കണം: ഐ. സി. ബാലകൃഷ്ണൻ എംഎൽഎ
സമാനതകളില്ലാത്ത വെള്ളപ്പൊക്ക ദുരന്തം വയനാട് ജില്ലയിലെ ജനങ്ങൾ അനുഭവിക്കേണ്ടി വന്നത് ഡാം സുരക്ഷയിലുണ്ടായ വീഴ്ചയാണെന്നും സർക്കാരിൻ്റെ പിടിപ്പുകേട് മൂലം തകർന്ന കാർഷിക മേഖലയെ കര കയറ്റുന്നതിനു വേണ്ടി കർഷകരുടെ കടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നും പുതിയ പലിശരഹിത വായ്പകൾ അനുവദിക്കണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ഐ. സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തന സൗകര്യം കണക്കിലെടുത്ത് എടവകയിലെ നിലവിലുള്ള മണ്ഡലം കമ്മിറ്റി വില്ലേജ് അടിസ്ഥാനത്തിൽ രണ്ടായി പുന:സംഘടിപ്പിക്കുമെന്നും അതിന്റെ പ്രഖ്യാപനം സപ്തംബർ 28 ന് രണ്ടേനാലിൽ വെച്ച് ചേരുന്ന പ്രവർത്തക കൺവെൻഷനിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എടവക മണ്ഡലം പ്രസിഡന്റ് ചാർജ് വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി കമ്മന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്. ബി പ്രദീപ് മാസ്റ്റർ, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജെ. പൈലി, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ജിൽസൺ തൂപ്പുങ്കര, വിനോദ് തോട്ടത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, മുതുവോടൻ ഇബ്രാഹിം, ജോർജ് പടകൂട്ടിൽ, അഹമ്മദ് കുട്ടി മാസ്റ്റർ,സി. പി. ശശിധരൻ, ഷിൽസൺ കോക്കണ്ടത്തിൽ, രാജൻ കൊല്ലിയിൽ,ജോയി കമ്മന, ജനപ്രതിനിധികളായ ബിന്ദു ജോൺ, ഫാത്തിമ ബീഗം, ബിനു കുന്നത്ത്,ആഷ മെജോ, എം. കെ. ജയപ്രകാശ്, ഫിലോമിന ജെയിംസ് പ്രസംഗിച്ചു.





Leave a Reply