June 3, 2026

“ഞങ്ങളുടെ ചുഴലി റോഡ് വളരെ മോശമാണ്”- നാടിന്റെ ശബ്ദമായി നാലാം ക്ലാസുകാരൻ

0
20240614 203908
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ- ചുഴലി റോഡിന്റെ ശോചനീയാവസ്ഥ ഡയറിക്കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ് ആദവ് എന്ന ബാലൻ. കൽപ്പറ്റ ഗവണ്മെന്റ് എൽ പി സ്കൂൾ നാലാം ക്ലാസുകാരനാണ് ആദവ് പ്രമോദ്.ജൂൺ 11-ആം തീയതി എഴുതിയ ഡയറി കുറിപ്പിലൂടെ പ്രദേശത്തിലെ റോഡിന്റെ ശോചനീയാവസ്ഥയിൽ തനിക് നല്ല വിഷമുണ്ടെന്ന് അറിയിക്കുന്നു.

ഞങ്ങളുടെ ചുഴലി റോഡ് വളരെ മോശമാണ്. റോഡിൽ വലിയ കുഴികളുണ്ട്. അതുകൊണ്ട് ഒരു ഓട്ടോ പോലും വരുന്നില്ല. കഴിഞ്ഞ കൊല്ലം വന്ന ഓട്ടോ മാമൻ ഇക്കൊല്ലം വരുന്നില്ലയെന്നും കുറിപ്പിൽ ഉൾപ്പെട്ടിരിക്കുന്നു.

പ്രദേശവാസികൾ മുഴുവനും അനുഭവിക്കുന്ന ദുരിതത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ് ഇപ്പോൾ ആദവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *