June 14, 2026

വെള്ളമുണ്ട പബ്ലിക് ലൈബ്രറി  യുവ സംഗമം സംഘടിപ്പിച്ചു 

0
Img 20240627 Wa01152
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജന സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സിന് ഫാദർ ബാബു വർഗീസ്  നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ്‌ എം. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സുധാകരൻ, എം. മണികണ്ഠൻ, മിഥുൻ മുണ്ടക്കൽ, എം നാരായണൻ എന്നിവർ സംസാരിച്ചു. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ യുവതാ ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഷമീം വെട്ടൻ, സെക്രട്ടറിയായി വിവേക് മോഹൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

 

സാമൂഹ്യതിന്മകള്‍ അരങ്ങു വാഴുമ്പോൾ യുവതലമുറ നിശ്ശബ്‌ദരാകരുതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു. സമകാലിക യൗവനത്തിന്റെ ആപല്‍ക്കരമായ അധാര്‍മിക പ്രവണതകളോടും നിര്‍ലജ്ജമായ നിസ്സംഗതയോടുമുള്ള പ്രതിഷേധവും തിന്മകള്‍ക്കെതിരെയുള്ള താക്കീതുമായി മാറാൻ യുവതാ ക്ലബ്ബുകൾപോലുള്ളവയുടെ പ്രവർത്തനം ക്രമപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *