May 28, 2026

വായനാപക്ഷാചരണ സമാപനം

0
20240706 172739
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പഴശ്ശിഗ്രന്ഥാലയത്തിലെ വായനാപക്ഷാചരണ പരിപാടിയുടെ സമാപന സമ്മേളനം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുക്കാരി ഷീല ടോമി മുഖ്യാ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.വി മാത്യു ഗ്രന്ഥാലോകം ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി വായനക്കാര്‍ ആവശ്യപ്പെട്ട ഇരുപത്തിമൂന്ന് പുതിയ പുസ്തകങ്ങള്‍ ഗ്രന്ഥാലയം വാങ്ങി. പ്രദര്‍ശനത്തിന് വച്ച പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് വിതരണം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് എസ്.ജെ വിനോദ് കുമാര്‍ അധ്യക്ഷനായി. ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, ഷാജന്‍ ജോസ്, ജിലിന്‍ ജോയി, അഭിനന്ദ് എസ് ദേവ്, കെ.രാമനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *