ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി
പടിഞ്ഞാറത്തറ: ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കർഷക സഭയും ഞാറ്റുവേല ചന്തയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്തു വികസന കാര്യ ചെയർമാൻ പി.എ. ജോസ് അദ്ധ്യക്ഷം വഹിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫിസർ വിനോദ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മെമ്പർ ബുഷ്റ വൈശ്യൻ കൃഷി അസിസ്റ്റൻ്റ് മരായ സുഭാഷ്, ഷാജി , കർഷിക നേഴ്സറി ഉടമകളായ ബന്നി മാണിക്കോത്ത്, സാജൻ തുണ്ടിയിൽ ‘ഇ.യു.പൈലി, റസാഖ് ‘, ബാലകൃഷ്ണൻ മമ്മൂട്ടി കളത്തിൽ, ഉലഹന്നാൻ പി.ജെ.പി.ജെ സെബാസ്റ്റ്യൻ ,സന്തോഷ് കുരുമുളക് സമിതി ഭാരവാഹികൾ, പാടശേഖര സമിതി ഭാരവാഹികൾ, കൃഷി വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു വിവിധ തരം കാർഷിക നടീൽ വസ്തുക്കളുടെയും പഴവർഗ്ഗങ്ങളുടെയും വില്പനയും പ്രദർശനവും ഉണ്ടായിരുന്നു.





Leave a Reply