വൈദ്യുതീകരണം നടത്തി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റി ആദിവാസി മേഖലയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ ചെമ്പട്ടി നഗറിൽ മറ്റു നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയിട്ടും ദീർഘകാലമായി വൈദ്യുതീകരണം നടത്താത്ത അഞ്ച് വീടുകളുടെ ഇലക്ട്രിഫിക്കേഷൻ നടത്തി. മീനങ്ങാടി ഗവ. പോളിടെക്ക്നിക് കോളേജ് തുടർവിദ്യാ കേന്ദ്രത്തിലെ അദ്ധ്യാപകനായ കെ.ആർ സുരേഷിൻ്റെ നേതൃത്വത്തിൽ 24 വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് പ്രവർത്തി പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.വിജേഷ് വൈദ്യുതീകരണം നടത്തിയ വീടുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
കെ.ജി.ഒ.എ ജില്ലാ പ്രസിഡണ്ട് ഡോ. കെ. എസ് സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തഗം സുജിന ,കെ. ജി. ഒ. എ സംസ്ഥാന സെക്രട്ടറിയേറ്റഗം എ.ടി.ഷൺമുഖൻ, ജില്ലാ സെക്രട്ടറി കെ.ജി.പത്മകുമാർ, എൻ മണിയൻ, കെ.പി.ഷബീർ, ദീപ.സി.ബി, രമേശൻ ജില്ലാ വനിതാ കമ്മിറ്റി കൺവീനർ കെ. ശാന്ത, പി.യു.സിതാര എന്നിവർ സംസാരിച്ചു.
Leave a Reply