വൈത്തിരി സി ഐക്ക് യാത്രയയപ്പു നൽകി
വൈത്തിരി: ഡിവൈഎസ്‍പിയായി സ്ഥാനക്കയറ്റം കിട്ടി കാസർകോട്ടേക്ക് സ്ഥലം മാറിപ്പോകുന്ന വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടർ ഉത്തംദാസിന് വൈത്തിരി വ്യാപാരി വ്യവസായി ഏകോപന സമിതി യാത്രയയപ്പ് നൽകി. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പിയായാണ് പുതിയ നിയമനം.
കാഞ്ഞങ്ങാട് സ്വദേശിയായ ഉത്തംദാസ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈത്തിരി സി ഐയായി ചാർജ്ജെടുത്തത്. പ്രമാദമായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു. പിന്നീട് കൽപ്പറ്റ ഡിവൈഎസ്‍പി കേസ് ഏറ്റെടുത്തു. 2004 ൽ എസ് ഐ ആയി ആണ് സർവ്വീസിൽ പ്രവേശിച്ചത്. എസ്ഐ, സിഐ എന്നീ പോസ്റ്റുകളിൽ കണ്ണൂർ, കാസർഗോഡ്, മലപ്പുറം എന്നീ ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ അന്വേഷണ മികവിന് ഡിജിപിയിൽ നിന്ന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. നിരവധി തവണ ഗുഡ് സർവ്വീസ് എൻട്രി ലഭിച്ചിട്ടുണ്ട്.





Leave a Reply