രൂക്ഷ വിമർശനവുമായി ഹൈക്കോടതി
എറണാകുളം: പനമരത്ത് നിയമം ലംഘിച്ച് വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഹൈക്കോടതി സ്വമേധയാ നിയമ ലംഘനത്തിൽ കേസെടുത്തു. ആകാശ് തില്ലങ്കേരി ഓടിച്ച നമ്പർ പ്ലെയിറ്റ് ഇല്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാൻ കോടതി നിർദ്ദേശിച്ചു. വാഹനം ഓടിച്ചത് ക്രിമിനൽ കേസ് പ്രതി രൂപമാറ്റം വരുത്തിയ വാഹനം നിരത്തിലിറക്കി ഇത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്, അത് മറ്റുള്ളവർക്ക് പ്രചോ ദനമാകും.





Leave a Reply