April 22, 2026

മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധനങ്ങൾ കണ്ടെത്തി 

0
20240709 172852
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തലപ്പുഴ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധനങ്ങൾ കണ്ടെത്തി . തലപ്പുഴ സ്റ്റേഷന്‍ പരിധിയിലെ പൊയില്‍ എന്ന സ്ഥലത്ത് നിന്നും കുറച്ച് മാറിയാണ് മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധനങ്ങൾ കണ്ടെടുത്തത് .കഴിഞ്ഞ ദിവസം സമീപപ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. മാവോയിസ്റ്റുകള്‍ ധരിക്കുന്ന തരം യൂണിഫോം, മറ്റ് ചില വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, കവറുകള്‍, ചെരിപ്പ്, ബാറ്ററികള്‍, ഗുളികകള്‍ മുതലായ സാധന സാമഗ്രികളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ തണ്ടര്‍ബോള്‍ട്ട് നടത്തിയ പരിശോധനക്കിടയിലാണ് ഉപേക്ഷിച്ച നിലയില്‍ സാധനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡടക്കമുള്ള പരിശോധനാ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *