ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; പിഴ ഈടാക്കി, വാഹനം ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി
കൽപ്പറ്റ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധകേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി പനമരത്ത് ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ചതിൽ മാനന്തവാടി ജോയിന്റ് ആർ.ടി.ഒ വാഹനം ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുകയും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വാഹനത്തിന് 45500 രൂപ പിഴ ഇടുകയും ചെയിതു. ഈ വാഹനം ഇനി യാതൊരുവിധ കൈമാറ്റവും, രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊണ്ടുപോയി വിൽപ്പന, ഫിറ്റ്നസ് മാറ്റൽ, മറ്റേതെങ്കിലും നടപടികൾ എന്നിവയ്ക്ക് സാധ്യമല്ലാത്ത വിധത്തിൽ ശക്തമായ നിയമ നടപടികളിലൂടെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ഉത്തരവായിരിക്കുന്നത്.
നമ്പർ പ്ലേറ്റില്ലാതെ ഓടിച്ച വാഹനം ഏറെ പണിപ്പെട്ടാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. കൂടാതെ വാഹനം പൂർവ്വ സ്ഥിതിയിലാക്കി മലപ്പുറം ആർടിഒ ഓഫീസിൽ കാണിക്കാൻ നിർദ്ദേശം നൽകുമെന്നും വാഹനം ഓഫീസിൽ ഹാജരാക്കാതെ മലപ്പുറം ജില്ലയിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വാഹനം ഡീറ്റെയിൻ ചെയ്യുന്നതിന് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നും ഉത്തരവിൽ പറയുന്നു.





Leave a Reply